കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഇലക്ട്രോണിക്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓഷ്യൻ ടെക്നോളജി രാജ്യാന്തര സിമ്പോസിയത്തിന് (സിംപോൾ 2025) ഇലക്ട്രോണിക്സ് വകുപ്പ് ഓഡിറ്റോറിയത്തിൽ തുടക്കമായി. സമുദ്രസാങ്കേതികവിദ്യ രംഗത്തെ ആഗോള ഗവേഷകർക്കും സാങ്കേതിക വിദഗ്ധർക്കും വ്യവസായ പ്രമുഖർക്കും വേണ്ടിയുള്ള കുസാറ്റിലെ പ്രധാനപ്പെട്ട ദ്വിവത്സര പരിപാടികളിലൊന്നാണ് ഈ സിമ്പോസിയം.
കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
തൃശൂര്‍: 'ഗ്ലോ ബൈ കീര്‍ത്തിലാല്‍സ്' 5 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ദേശീയതലത്തില്‍ സംഘടിപ്പിച്ച 'നേച്വര്‍ ആന്‍ഡ് ഡ്രീംസ്' ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി തൃശൂര്‍ കേന്ദ്രമാക്കി നടത്തിയ മത്സരത്തില്‍ ധ്വനി പ്രദിഷ് ഒന്നാം സ്ഥാനവും നീരവ് നിജില്‍ രണ്ടാം സ്ഥാനവും ജൂഡ് ആലപ്പാട്ട് മൂന്നാം സ്ഥാനവും നേടി. ഓണ്‍ലൈന്‍ വിഭാഗത്തില്‍ റെസാഉല് ജുമാ വിജയിയായി. ......
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വോട്ട് ചെയ്യാനെത്തി. ഇന്നു വൈകിട്ട് 4.50 ഓടെയാണ് എംഎൽഎയുടെ ഔദ്യോഗിക കാറിൽ രാഹുൽ മാങ്കൂട്ടത്തിൽ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ പോളിങ് ബൂത്തിലേക്ക് രാഹുൽ എത്തിയത്. ......
കൊച്ചി: സമുദ്ര ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിടുന്ന ബയോഡൈവേഴ്സിറ്റി ബിയോണ്ട് നാഷണൽ ജൂറിസ്ഡിക്ഷൻ (ബിബിഎൻജെ) ഉടമ്പടി സംബന്ധിച്ച ദേശീയ ശിൽപശാല നാളെ (വെള്ളി) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കും. ബിബിഎൻജെ ഉടമ്പടി
ഇന്ത്യയിൽ നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗരേഖ ചർച്ച ചെയ്യുന്ന ശിൽപശാലയിൽ നയരൂപീകരണ വിദഗ്ധർ, സമുദ്രശാസത്രജ്ഞർ, അന്താരാഷ്ട്ര പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ......
തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട അഭിനയിച്ച് ഈയിടെ പുറത്തുവന്ന ചില ചിത്രങ്ങൾ പ്രതീക്ഷിച്ചത്ര വിജയമായില്ല. ഇതിനെ തുടർന്ന് ഇപ്പോൾ രവികിരൺ കോല സംവിധാനം ചെയ്യുന്ന 'റൗഡി ജനാർദ്ദനൻ' എന്ന ചിത്രത്തിലാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത്. ......
ആഗോളതലത്തിൽ സെറാമിക് ടൈലുകളുടെയും ഭവന-കെട്ടിട നിർമാണ സൊല്യൂഷനുകളുടെയും നിർമ്മാതാക്കളിൽ പ്രമുഖരായ സോമനി സെറാമിക്സ് ലിമിറ്റഡ് കായംകുളത്ത് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് അറ്റ്ലിയർ ഷോറൂം ആരംഭിച്ചതായി അറിയിച്ചു. പ്രതാപമൂട് ജെഎൻ മാർക്കറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സോമനി സ്റ്റുഡിയോ ഷോറൂമിനൊപ്പമാണ് 1200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അറ്റ്ലിയർ സ്ഥാപിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
അറ്റ്ലിയർ ഷോറൂമിൽ കവർസ്റ്റോൺ സ്ലാബുകൾ, റെഗാലിയ ഫോർമാറ്റ് ജിവിടി സ്ലാബുകൾ, കൊളറാറ്റോ ശ്രേണി, വിവിധ മൊസൈക്കുകൾ, ചുവർച്ചിത്രങ്ങൾ, ക്ലാസിക് ഇറ്റാലിയൻ രൂപകൽപ്പനയെ പ്രതിഫലിപ്പിക്കുന്ന ഇറ്റാൽമാർമി ശേഖരം, പോർട്ടോ, സെഡിമെന്റോ ശ്രേണികൾ, ടൈൽ പശകളുടെയും ഗ്രൗട്ടുകളുടെയും ഇഇസഡ്വൈ ഫിക്സ് ഡിസ്പ്ലേ തുടങ്ങിയവ ലഭ്യമാണ്. ......
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനം ഉദ്ഘാടന ചിത്രമായ 'പലസ്തീൻ 36' ഉൾപ്പെടെ 11 ചിത്രങ്ങൾ.
ആൻമേരി ജാസിർ സംവിധാനം ചെയ്ത പലസ്തീൻ 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘർഷങ്ങളും ചർച്ച ചെയ്യുന്നു. 98-ാമത് ഓസ്കാർ പുരസ്കാരത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീൻ ചിത്രമാണിത്. ......
അധ്യാപികയെ ഭർത്താവ് സ്കൂളിലെത്തി ആക്രമിച്ചു. പൂവത്തുമ്മൂട് സ്കൂളിലെ അധ്യാപികയായ ഡോണിയയെ ആണ് ഭർത്താവ് കൊച്ചുമോൻ ആക്രമിച്ചത്. ഡോണിയയുടെ കഴുത്തിന് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ......
കൊച്ചി/ബ്രൗൺഷ്വൈഗ്: ആമാശയത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ ഓർമ്മശക്തിയെയും പഠന ശേഷിയെയും ബാധിക്കുന്നത് എങ്ങനെ എന്നതിന്റെ വ്യക്തമായ ജൈവശാസ്ത്രപരമായ കാരണം കണ്ടെത്തി ഇന്തോ-ജർമ്മൻ ഗവേഷകസംഘം. ആമാശയത്തിലെ ആരോഗ്യവും തലച്ചോറിന്റെ പ്രവർത്തനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ദീർഘകാല സംശയങ്ങളെ ശരിവെക്കുന്നതാണ് ഈ കണ്ടെത്തൽ.
'ബിഎംസി ബയോളജിയുടെ (BMC Biology) ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നത് ദീർഘകാല ആന്റിബയോട്ടിക് ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിവ എങ്ങനെയാണ് കുടലിലെ സൂക്ഷ്മാണുക്കളുടെ (Gut microbiome) അസന്തുലിതാവസ്ഥക്ക് കാരണമാവുന്നതെന്നും, ആ മാറ്റങ്ങൾ ശരീരത്തിൽ എങ്ങനെ വീക്കം (inflammation) സൃഷ്ടിക്കുന്നതെന്നും വ്യക്തമാക്കുന്നു. ......
അമേരിക്കയ്ക്ക് പിന്നാലെ മെക്സിക്കോയും ഇന്ത്യയെയും മറ്റു ഏഷ്യൻ രാജ്യങ്ങളെയും ലക്ഷ്യമാക്കി ഉയർന്ന ഇറക്കുമതി ചുങ്കം പ്രഖ്യാപിച്ചു. ഇന്ത്യ, ചൈന എന്നിവ ഉൾപ്പെടുന്ന രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് പരമാവധി 50ശതമാനം വരെ തീരുവ ചുമത്താൻ മെക്സിക്കൻ സെനറ്റ് അനുമതി നൽകി. ......